പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ല: മുഖ്യമന്ത്രി

വ്യാഴം, 26 ജൂണ്‍ 2014 (12:48 IST)
സംസ്ഥാനത്ത് ഇനി പുതുതായി ഒരു ബാറിനും ലൈസന്‍സ് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൂടാതെ ഇനി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമെ ബാര്‍ ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിനാല്‍ അടുത്ത വര്‍ഷം മുതല്‍ ലഹരിവിരുദ്ധ ദിനത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക