വീണ്ടും 'സലിംരാജ്': പ്രതിപക്ഷം ഇന്നും പുറത്ത്

വ്യാഴം, 26 ജൂണ്‍ 2014 (10:44 IST)
സലിംരാജ് വിഷയത്തിൽ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ വിട്ടു. വി ശിവൻകുട്ടി എംഎൽഎയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കിയത്.

സലിംരാജിന് എതിരായ അന്വേഷണം നടത്തുന്ന സിബിഐക്ക് സര്‍ക്കാര്‍ യാതൊരു സഹായവും നല്‍കുന്നില്ലെന്നും. കോടതിയുടെ ഉത്തരവിന് വിപരീതമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ സിബിഐ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നൽകിയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മറുപടി നൽകി. കോടതിയിൽ ഉന്നയിക്കാത്ത പരാതിയാണ് പ്രതിപക്ഷം ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ, മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി ശിവൻകുട്ടി ആരോപിച്ചു. തുടര്‍ന്ന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക