ആര്‍എസ്പി മുന്നണി വിട്ടത് ദോഷം ചെയ്തു: എല്‍ഡിഎഫ്
ആര്‍എസ്പി മുന്നണി വിട്ടത് ദോഷം ചെയ്തെന്ന് എല്‍ഡിഎഫ്. ആര്‍എസ്പി മുന്നണി വിടാനിടയാക്കിയ സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നു എന്ന അഭിപ്രായവും ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നു.
സിഎംപിയെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച നടത്തിയില്ല. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി വ്യക്തമായ വിലയിരുത്തലും ആത്മപരിശോധനയും ആവശ്യമാണെന്ന് യോഗത്തില്‍ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ആര്‍എസ്പി നീക്കം മുന്‍കൂട്ടി അറിയാതെ പോയത് വീഴ്ചായണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ അടുത്തയോഗത്തിലേക്ക് മാറ്റി.
സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലെ വിലയിരുത്തിലിന് സമാനമായി 2009നേക്കാള്‍ 4 സീറ്റ് കൂടുതല്‍ നേടാനായത് നേട്ടമാണെന്നാണ് വൈക്കം വിശ്വന്റെ അവലോകന റിപ്പോര്‍ട്ടിലും പറയുന്നത്.