പിന്തുണതേടി ചെന്നിത്തല സുധീരന് കത്തയച്ചു
ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണതേടി മന്ത്രി രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റെ വി എം സുധീരന് കത്തയച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിശന്റ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തരുതെന്നും അക്കാര്യം അവരെ ബോധ്യപ്പെടുത്തണമെന്നു അഭ്യര്‍ത്ഥിച്ചാണ് കത്ത്.
ഓപ്പറേഷന് കുബേര, ക്ലീന്‍ ക്യാമ്പസ്-സേവ് ക്യാമ്പസ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഭ്യന്തരമന്ത്രി പിന്തുണതേടിയത്. ആഭ്യന്തര വകുപ്പിന്റെ നടപടികള്‍ക്ക് പാര്‍ടിയുടെ പിന്തുണ ആവശ്യമാണ്. പാര്‍ടി നേതാക്കള്‍ ദുഷ്ട ശക്തികളുടെ വക്താക്കളാകരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.