അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം: സബ്ജക്ട് സമിതി പരിശോധിക്കും
കേരളത്തിന്റെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാട് നേടിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടര്‍ന്ന് നിയമസഭാ സമിതി വിഷയത്തില്‍ ഇടപെടുന്നു.
ഈ കാര്യത്തില്‍ ആവശ്യമായ രേഖകള്‍ നിയമസഭയുടെ സബ്ജക്ട് സമിതി പരിശോധിക്കുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വ്യക്തമാക്കി. വിഷയം അവതരിപ്പിച്ച ജമീല പ്രകാശം സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും.
പറമ്പിക്കുളം ഗ്രൂപ് ഓഫ് ഡാമുകളില്‍ ഉള്‍പ്പെടുന്ന പറമ്പിക്കുളം, പെരുവാരിപള്ളം, തുണക്കടവ് അണക്കെട്ടുകളുടെയും മുല്ലപ്പെരിയാറിന്റെയും ഉടമസ്ഥാവകാശമാണ് കേരളത്തിന് നഷ്ടമായത്.