ഓപ്പറേഷന്‍ കുബേര തുടരും: ആഭ്യന്തര മന്ത്രി

ബുധന്‍, 11 ജൂണ്‍ 2014 (13:59 IST)
ബ്ളേഡ് മാഫിയക്കെതിരായ ഓപ്പറേഷന്‍ കുബേര തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ കാര്യത്തില്‍ പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും ലഭിക്കുന്ന പരാതികള്‍ക്ക് അനുസരിച്ചുള്ള നടപടികളുമായി ഓപ്പറേഷന്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പതിനായിരത്തിലധികം പരാതികള്‍ ലഭിച്ചു. തുടര്‍ന്ന് 1473 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 773 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പലസ്ഥലങ്ങളില്‍ നിന്നായി ബ്ളാങ്ക് ചെക്കുകള്‍, മുദ്രപത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രി പറഞ്ഞു.

ക്ളീന്‍ ക്യാമ്പസ് സേവ് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി 6855 റെയ്ഡുകള്‍ നടത്തിയെന്നും ഇനിയും റെയ്ഡുകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക