മദ്യ വിൽപ്പന ഉയര്‍ന്നു: എക്സൈസ് മന്ത്രി

ബുധന്‍, 11 ജൂണ്‍ 2014 (10:59 IST)
ബാറുകൾ പൂട്ടിയ ശേഷം കേരളത്തില്‍ മദ്യ വിൽപ്പന കൂടിയെന്ന് എക്സൈസ് മന്ത്രി കെ ബാബു നിയമസഭയിൽ വ്യക്തമാക്കി. മേയ് മാസത്തിൽ ഏഴു ലക്ഷം ലിറ്റ‌റിന്റെ വിൽപ്പനയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

മദ്യവർജ്ജനം ഘട്ടംഘട്ടമായി നടപ്പാക്കുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി ബാബു പറഞ്ഞു. ബാറുകൾ അടച്ചിട്ട ശേഷം മദ്യഉപയോഗം കുറഞ്ഞുവെന്ന് കെപിസിസി പ്രസിഡന്ര് വിഎം സുധീരൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനെ ഖണ്ഡിക്കുന്നതാണ് ബാബുവിന്റെ പ്രസ്താവന.

വെബ്ദുനിയ വായിക്കുക