പാർട്ടി തീരുമാനിച്ചാല്‍ അസീസ് മന്ത്രിയാകും: ഷിബു ബേബിജോണ്‍
ലയനത്തിനുശേഷം പാർട്ടി തീരുമാനിച്ചാല്‍ എഎ അസീസ് മന്ത്രിയാകുമെന്ന് ആർഎസ് പി (ബി) നേതാവ് ഷിബു ബേബിജോണ്‍ വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ വകുപ്പുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതിൽ തെറ്റില്ല. നേരത്തെ താന്‍ മോഡിയെ കണ്ടത് മഹാഅപരാധമായി ചിലർ കണ്ടു. ഇന്ന് ആ അവസ്ഥ മാറിയെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. അൺഎയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് കുറഞ്ഞ വേതനം ലഭിക്കുന്നതിന് നിയമ നിർമാണം നടത്തുമെന്നും മന്ത്രി അറിയിച്ചു.