പാര്‍ട്ടി പുന:സംഘടന ഉടന്‍: ആഭ്യന്തര മന്ത്രി
സംസ്ഥാനത്ത് പാര്‍ട്ടി പുന:സംഘടന ഉടന്‍ ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. താന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
താന്‍ പ്രസിഡന്റായിരിക്കെ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.