അലിന്‍ഡ് കൈമാറ്റത്തില്‍ അഴിമതി: വിഎസ്
അലിന്‍ഡ് കമ്പനിയുടെ കൈമാറ്റത്തില്‍ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. കുണ്ടറയിലെ പൊതുമേഖലാ സ്ഥാപനമായ അലിന്‍ഡ് കമ്പനിയുടെ കൈമാറ്റത്തിന് പിന്നില്‍ അഴിമതിയുണ്ട്. ഇതിനാല്‍ കമ്പനിയുടെ കൈമാറ്റം സിബിഐ അന്വേഷിക്കണമെന്നും വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
സോമാലിയന്‍ ഗ്രൂപ്പിന് അലിന്‍ഡ് കൈമാറിയതുവഴി മുഖ്യമന്ത്രിയും സര്‍ക്കാരും വന്‍ അഴിമതിക്കാണ് കൂട്ടു നിന്നത്. കമ്പനിയും സ്വത്തും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും വിഎസ് അച്യുതാനന്ദന് പറഞ്ഞു.