മാലമോഷണത്തിനു മൂന്നു യുവാക്കള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ശനി, 5 ജൂണ്‍ 2021 (18:40 IST)
എറണാകുളം: ബൈക്കില്‍ വിവിധ പ്രദേശങ്ങളില്‍ കറങ്ങി നടന്നു മാല മോഷണം നടത്തിയ മൂന്നു സഹോദരങ്ങളെ പോലീസ് പിടികൂടി. പാലക്കാട് കണ്ണാടി മണത്തുകുളം കമലാവിലാസം വീട്ടില്‍ പ്രദീപ് (23), സഹോദരന്മാരായ കരിമുകില്‍ മുല്ലശേരി കിരണ്‍(19), അരുണ്‍ (23) എന്നിവരെ കുന്നത്തുനാട് പൊലീസാണ് പിടികൂടിയത്.  
 
കഴിഞ്ഞ ഏപ്രിലില്‍ പുന്നോര്‍ക്കോട് ഭാഗത്തു വച്ച് വയോധികയുടെ സ്വര്‍ണ്ണമാല, പഴങ്ങനാട്ടെ നഴ്സ്സറിയില്‍ ചെട്ടിവാങ്ങാനെന്ന വ്യാജേന ചെന്ന് കടയില്‍ നിന്ന സ്ത്രീയുടെ മാല എന്നിവ പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ വരാന്‍ പ്രദീപും കിരണും. ഈ മാലകള്‍ അരുണന്‍ തലയോലപ്പറമ്പിലെ ഒരു ജൂവലറിയില്‍ വില്പന നടത്തിയത്. ഇത്തരത്തില്‍ ലഭിക്കുന്ന തുക ലഹരി മരുന്ന് വാങ്ങാനും ആര്‍ഭാട ജീവിതത്തിനും വേണ്ടിയാണ് യുവാക്കള്‍ ഉപയോഗിച്ചിരുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍