കവര്‍ച്ച: വീട്ടുജോലിക്കാരി പിടിയില്‍

ശനി, 12 സെപ്‌റ്റംബര്‍ 2015 (18:33 IST)
വീട്ടില്‍ ജോലിക്കു നിന്ന് സ്ത്രീ പണവും ചെക്ക് കവര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി. വിതുര ആലും‍കാവില്‍ നിന്നും നെട്ടയം തെക്കേക്കോണം ആലുമ്മൂട് നവാസ് മന്‍സിലില്‍ വടകയ്ക്ക് താമസിക്കുന്ന കുമാരി എന്ന 41 കാരിയാണു പേരൂര്‍ക്കട പൊലീസിന്‍റെ പിടിയിലായത്.
 
കവടിയാര്‍ മഹാരാജാസ് ഗാര്‍ഡന്‍സ് ഹൌസിലെ അനിതാ ബാലചന്ദ്രന്‍റെ വീട്ടില്‍ നിന്നാണു ഇവര്‍ പണവും ചെക്കും കവര്‍ന്നത്. മൂന്നു മാസം മുമ്പാണ് ഇവര്‍ ഇവിടെ ജോലിക്കെത്തിയത്. പലതവണ പണം കാണാതായതുമായി ബന്ധപ്പെട്ട് ഡോ,അനിത് പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
 
പേരൂര്‍ക്കട പൊലീസ് എസ്.ഐ വി.സൈജുനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക