പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴേ കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു എന്നും ഇതിന്‍റെ പിന്‍ബലത്തിലാണു പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നുമാണു പൊലീസ് പറയുന്നത്. അറസ്റ്റിലായ പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.