വീടുകളിലെ മദ്യപാനം; പെണ്‍കുട്ടികളുടെ സുരക്ഷ ആശങ്കാജനകം- സുരേഷ്‌ ഗോപി

വെള്ളി, 3 ഏപ്രില്‍ 2015 (12:16 IST)
സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതോടെ സംജാതമായേക്കാവുന്ന പുതിയ വിപത്തിനെ ഓര്‍മിപ്പിച്ച് നടന്‍ സുരേഷ്‌ഗോപി രംഗത്ത്. സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ നടപടി നല്ലതാണ് എന്നാല്‍ അതുവഴി ഉണ്ടാകുന്ന പ്രശ്‌നങ്ങളും ശ്രദ്ധിക്കണം. ബാറുകള്‍ പൂട്ടിയതോടെ വീട്ടിലെ ഗൃഹനാഥന്മാരായ അഛന്‍മാരോടൊപ്പം ബന്ധുക്കളും മറ്റും വീട്ടിലെത്തുകയും മദ്യപാനത്തില്‍ പങ്കാളികള്‍ ആകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വീട്ടിലെ പെണ്‍കുട്ടികളുടെ സുരക്ഷയുടെ കാര്യം ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍ മദ്യപാനം തുടങ്ങുന്ന സാഹചര്യം ഉടലെടുക്കുന്നതോടെ വീട്ടിലെ പെണ്‍കുട്ടികളുടെ സുരക്ഷയെ എത്രമാത്രം ബാധിക്കുമെന്ന് ആഭ്യന്തരവകുപ്പ് സര്‍വേ നടത്തണം. എന്നാല്‍ താന്‍ സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരല്ലെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു. സേവാ ഭാരതി ബാലികാസദനത്തിന്റെ പുതിയ മന്ദ്ിരം കോഴിക്കോട് ചെറുവറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക