നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍ തന്നെ, രാത്രി കര്‍ഫ്യു ഓഴിവാക്കില്ല

സിആര്‍ രവിചന്ദ്രന്‍

ശനി, 4 സെപ്‌റ്റംബര്‍ 2021 (19:26 IST)
ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ തന്നെയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. കൊവിഡിനൊപ്പം ജീവിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം രാത്രി കര്‍ഫ്യു ഓഴിവാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 
അതേസമയം ഈ നിയന്ത്രണം എത്രകാലം തുടരണമെന്ന് ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിലാണ് തീരുമാനിക്കുന്നത്. സംസ്ഥാനത്തെ 60.94 ശതമാനം പേരും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍