വെള്ളാപ്പളളിയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സുകുമാരൻ നായർ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെ വിമര്‍ശിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് രാഷ്ട്രീയമില്ലാത്തതിനാൽ ഇക്കാര്യത്തില്‍ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.