പീഡന കേസില്‍ പരാതി നല്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
ബലാത്സംഗ കേസില്‍ പരാതി നല്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. വയനാട്ടിലാണ് സംഭവം.ബലാത്സംഗ കേസിലെ പരാതി പോലീസ് തിരുത്തിയെന്ന് ആരോപിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കേസിലെ പരാതി പോലീസ് സ്വത്ത് തട്ടിപ്പാക്കി മാറ്റിയെന്ന് യുവതി നേരത്തേ പരാതി നല്‍കിയിരുന്നു. തന്നെ കുറ്റക്കാരിയാക്കുന്നതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു.