കടം കയറി മുടിഞ്ഞു, ദമ്പതികൾ ജീവനൊടുക്കി
പാലക്കാട്: കടം കൊണ്ട് മൂടിയ മലയാളി ദമ്പതികൾ പഴനിയിലെ ലോഡ്ജിലെ ഉത്തരത്തിൽ തൂങ്ങിമരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരനും ഭാര്യ സത്യഭാമയുമാണ് ജീവനൊടുക്കിയത്.
മരിക്കുന്നതിന് മുമ്പായി ഇവർ ബന്ധുക്കൾക്ക് തങ്ങൾ ജീവനൊടുക്കുകയാണ് എന്ന് വാട്ട്സാപ്പിൽ മെസേജ് അയച്ചിരുന്നു. ഇതിനു ശേഷമാണ് പളനിയിലെ ലോഡ്ജിലെ ഉത്തരത്തിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പളനി ടൌൺ പോലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇൻക്വിസ്റ്റിനും പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലത്തൂരിൽ വീടിനു സമീപം ചെറിയൊരു പലചരക്ക് കട നടത്തുന്ന ഇവർ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പളനിക്ക് പോയത്.
ചെറിയ തോതിൽ ഇവർക്ക് സാമ്പത്യ ബാധ്യത ഉണ്ടായിരുന്നു എന്നാണു അയൽക്കാർ പറയുന്നത്. ഇവരുടെ രണ്ടു മക്കൾ കുടുംബ സമേതം വിദേശത്താണ്. ഇവർ ഇളയ മകനൊപ്പമാണ് താമസിച്ചിരുന്നത്.