കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ കമിതാക്കൾ കൊക്കയിൽ ചാടി ആത്മഹത്യ ചെയ്തു. ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയിൽ നിന്നും കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാധമിക നിഗമനം. പാപ്പിനിശേരി സ്വദേശികളായ കമൽ കുമാർ, അശ്വതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.