പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
പ്രവാസിയുടെ ഭാര്യയെ വീട്ടില്‍വെച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതിന് രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.
മെയ് 5നും പതിനൊന്നിനും രണ്ടുതവണ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.മാവിലാക്കടപ്പുറത്തെ ടി. കെ. റജിനാസ്(22), വെളുത്തപൊയ്ക സ്വദേശി എം മുനീര്‍(25) എന്നിവരാണ് നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്.
പടന്ന കടപ്പുറത്തെ വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. റജിനാസ് സ്ത്രീയെ പീഡിപ്പിക്കുകയും മുനീര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമാണ് ചെയ്തതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.