കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (08:47 IST)
പെരുന്നാള്‍ ആഘോഷിക്കുന്നതിനായി കോഴിക്കോട് ബീച്ചില്‍ എത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി വല്ലപ്പുഴ തടത്തില്‍ വീട്ടില്‍ അഫ്‌സല്‍ ആണ് മരിച്ചത്. 16 വയസ്സ് ആയിരുന്നു.
ബീച്ചില്‍ കുളിക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. നാലുപേരെ കാണാതാകുകയായിരുന്നു. ഇതില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റു വിദ്യാർഥികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടർന്ന് ബീച്ചിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചു.