നെഹ്റു കോളജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ; പൊലീസിന്റെ നാടകമെന്ന് ജിഷ്ണുവിന്റെ അമ്മ
പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
വൈകിട്ട് ആറു മണിയോടെ ഡിവൈഎസ്പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്.
കൃഷ്ണദാസിന്റെ അറസ്റ്റ് നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ഞങ്ങളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം. പ്രവീണ്‍ ഉള്‍പ്പെടെയുള്ള കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ വ്യക്തമാക്കി. ബുധനാഴ്ച മുതൽ തുടങ്ങുന്ന സമരത്തിൽ മാറ്റമില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം അറിയിച്ചു.