ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന നിരയിൽ തുടരുന്നതിനാലാണ് മലപ്പുറത്ത് ലോക്ക്ഡൗൺ നീട്ടിയത്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ് എന്നിവർ ജില്ലയിൽ നേരിട്ടെത്തിയാണ് പോലീസ് നടപടികൾ നിയന്ത്രിക്കുന്നത്. പ്രധാന റോഡുകളിലെ പരിശോധനയ്ക്കൊപ്പം ഉൾപ്രദേശങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കാനും പോലീസ് നിരീക്ഷണം ശക്തമാക്കി. ഡ്രോണുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.