സാമ്പത്തിക പ്രതിസന്ധിയുടെ മറപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ തസ്തികകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തയ്യാറെടുക്കുന്നു.
ഇതിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനു ധനവകുപ്പിന്‍റെ അനുമതി നിര്‍ബന്ധിതമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇപ്പോള്‍ തന്നെ മിക്ക വകുപ്പുകളും കൂടുതല്‍ തസ്തിക വേണമെന്ന ആവശ്യവുമായി മന്ത്രിസഭയെ സമീപിച്ചിരിക്കുകയാണ്. മന്ത്രിസഭ പലതിനും അനുമതി നല്‍കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
അതേ സമയം ഇക്കര്യത്തില്‍ വകുപ്പ് പരിശോധന ഉണ്ടാകില്ല. അനുമതിയില്ലാതെ തസ്തിക സൃഷ്ടിക്കുന്നത് സാമ്പട്ട്ഹ്ഹിക പ്രതിസന്ധി രൂക്ഷമാക്കുന്നു എന്ന് ധനവകുപ്പ് പരതിപ്പെട്ടിരുന്നു. ഈ സാഹചര്യം കൊണ്ടു കൂടിയാണ് നിയന്ത്രണം കൊണ്ടുവരുന്നത്.