നിയമസഭാസമ്മേളനം ഇന്നു മുതല്‍; യുഡിഎഫ് വിട്ട മാണിഗ്രൂപ്പ് പ്രത്യേക ബ്ലോക്കായി ഇരിക്കും; മാണിയുടെ സീറ്റ് ബി ജെ പിക്കു ശേഷം

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (08:16 IST)
പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്നു തുടങ്ങും. യു ഡി എഫ് വിട്ട മാണിഗ്രൂപ്പ് പ്രത്യേക ബ്ലോക്കായി ആയിരിക്കും സഭയില്‍ ഇരിക്കുക. നടപ്പുവര്‍ഷത്തെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കാനാണ് നിയമസഭ ഇന്നുമുതല്‍ സമ്മേളിക്കുന്നത്.
 
അതേസമയം, രണ്ടാം നിയമസഭാസമ്മേളനത്തിന് ഇരിക്കുമ്പോള്‍ പ്രതിപക്ഷമായ യു ഡി എഫ് കൂടുതല്‍ ദുര്‍ബലമായി. മാണിഗ്രൂപ്പ് യു ഡി എഫ് വിട്ടതോടെ 47 അംഗങ്ങളുണ്ടായിരുന്ന യു ഡി എഫില്‍ ഇപ്പോള്‍ 41 പേരേയുള്ളൂ. കൂടാതെ, പി സി ജോര്‍ജും ബി ജെ പിയും പ്രതിപക്ഷ നിരയിലുണ്ട്.
 
ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ഏകോപിതനീക്കം നടത്താന്‍ പ്രതിപക്ഷത്തിനു സഭയില്‍ പ്രയാസമാകും.

വെബ്ദുനിയ വായിക്കുക