എസ്എസ്എൽസി ഫലപ്രഖ്യാപനം 15ന്

ചൊവ്വ, 6 ജൂലൈ 2021 (20:25 IST)
എസ്എസ്എൽ‌സി പരീക്ഷാ ഫലപ്രഖ്യാപനം 15ന് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മൂല്യനിർണ‌യം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
 
കൊവിഡ് കാരണം സ്കൂൾ മേളകൾ ഒന്നും നടക്കാത്തതിനാലാണ് ഗ്രേസ് മാർക്ക് കൊടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. സാധാരണ നിലയിൽ രണ്ട് ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് പാഠ്യേതരപ്രവർത്തനങ്ങ‌ളുടെ മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് ലഭിക്കുമായിരുന്നു. ഓൺലൈനായിട്ടായിരിക്കും ഫലപ്രഖ്യാപനം. Keralaresults,nic,in എന്ന വെബ്‌സൈറ്റിലൂടെ ഫലം അറിയാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍