എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം, കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥികൾക്ക് സേ പരീക്ഷ

അഭിറാം മനോഹർ

ചൊവ്വ, 10 മാര്‍ച്ച് 2020 (09:11 IST)
സംസ്ഥാനത്ത് എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. പതിമൂന്നര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് കൊറോണവൈറസ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പരീക്ഷകൾ നടത്തുന്നത്. കൊവിഡ് 19നെ തുടർന്ന് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥികൾക്ക് പിന്നീട് സേ പരീക്ഷകൾ നടത്തും.
 
സംസ്ഥാനത്ത് ആദ്യമായാണ് എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഒന്നിച്ച് നടത്തുന്നത്. ഉച്ചക്കുള്ള കനത്ത ചൂട് പരിഗണിച്ചുകൊണ്ട് ബാലാവകാശ കമ്മീഷന്റെ നിർദേശപ്രകാരം എസ്എസ്എൽസി പരീക്ഷകൾ രാവിലെയാണ് നടത്തുന്നത്.രാവിലെ 9.45 മുതൽ 11.30 വരെ എസ്എസ്എൽസി പരീക്ഷകളും 12:30 വരെ ഹയർ സെക്കൻഡറി പരീക്ഷകളും നടക്കും.
 
കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ കനത്ത ജാഗ്രതയുണ്ട്.നിരീക്ഷണത്തിലുള്ള വിദ്യാർത്ഥികൾക്ക് സേ പരീക്ഷക്ക് സൗകര്യമൊരുക്കും.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മൂല്യ നിർണ്ണയം എപ്രിൽ രണ്ടിന് തുടങ്ങി 23 ല്‍ അവസാനിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍