യൂട്യൂബ് ചാനല്‍ അവതാരികയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് മരാട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കൊച്ചിയില്‍ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രകോപനം ഒന്നുമില്ലാതെ മോശമായ രീതിയില്‍ സംസാരിച്ചെന്ന് കാട്ടിയാണ് മാധ്യമപ്രവര്‍ത്തക പരാതി പോലീസിന് നല്‍കിയത്.