കേസില്‍ കീഴ്ക്കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിക്കുകയും ഹൈക്കോടതി അത് ശരി വെയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് വധശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വധശിക്ഷ റദ്ദു ചെയ്ത സുപ്രീംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.