‘തന്നെ മാത്രം കുറ്റക്കാരനാന്‍ ശ്രമം; പല മാന്യന്മാര്‍ക്കുമെതിരേ തെളിവുകള്‍ കൈവശമുണ്ട്’

ശനി, 22 നവം‌ബര്‍ 2014 (12:00 IST)
തന്നെ മാത്രം കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്. മാന്യന്മാര്‍ ചമഞ്ഞു നടക്കുന്ന പലര്‍ക്കെതിരായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സയമാകുമ്പോള്‍ അതെല്ലാം പുറത്തു വിടുമെന്നും സൂരജ് പറഞ്ഞു. 
 
അനധികൃത സ്വത്ത് കേസില്‍ തന്നെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കുന്നു. വിജിലന്‍സ് തന്റെ മൊഴിയെടുത്തിരുന്നു. കുടുംബാംഗങ്ങളും മൊഴി നല്‍കും. കേസിനെ നിയമപരമായി നേരിടും. തനിക്ക് ഇതില്‍ കൂടുതലൊന്നും നഷ്ടപ്പെടാനാവില്ല. നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സൂരജ് പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക