വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വാമനപുരം മാവേലിനഗര്‍ അജി ഭവനില്‍ അജി എന്ന 30 കാരനാണു പൊലീസ് വലയിലായത്.
സി.ആര്‍.പി.എഫ് ല്‍ ഹവില്‍ദാര്‍ ഡ്രൈവറാണ് അറസ്റ്റിലായ അജി. അവധിക്ക് നാട്ടിലെത്തിയ അജി കുണ്ടറയ്ക്കടുത്ത് പടപ്പക്കര സ്വദേശിയായ സ്ത്രീയുമൊത്ത് താമസിച്ചുവരികയായിരുന്നു. ഇവരുടെ അനുജത്തിയുടെ മകളെയാണു അജി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കുട്ടിയുടെ രക്ഷിതാക്കള്‍ കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. കുട്ടിയെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി മൊഴിയെടുക്കുകയും ചെയ്തു.