സോളാർ തട്ടിപ്പ് കേസിൽ ഉമ്മൻചാണ്ടിക്ക് പിഴ ശിക്ഷ; 1.61 കോടി രൂപ പരാതിക്കാരന് തിരിച്ചുനല്‍കണം - കേസില്‍ ആറുപ്രതികള്‍

തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (19:14 IST)
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു പിഴശിക്ഷ. വ്യവസായി എം.കെ.കുരുവിളയിൽ നിന്ന് പണം തട്ടിയ കേസിലാണ് ബംഗളൂരു സിറ്റി അഡിഷണൽ സിവിൽ ആൻഡ് സെഷൻസ് കോടതി വിധി. 1.6 കോടി രൂപ പരാതിക്കാരന് തിരിച്ചുനൽകണമെന്നാണ് കോടതി ഉത്തരവ്.

ആറു പ്രതികളാണ് കേസിൽ ആകെയുള്ളത്. ഉമ്മന്‍ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻചാണ്ടി. ആറു മാസത്തിനകം പണം തിരിച്ചുനൽകണമെന്നും നൽകിയില്ലെങ്കിൽ പ്രതികളുടെ വസ്തുവകകൾ കണ്ടുകെട്ടി പണം സ്വരൂപിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്.

വെബ്ദുനിയ വായിക്കുക