മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പരിഹാസവുമായി സോളാർ കേസ് പ്രതി സരിത എസ് നായർ. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കു പിഴശിക്ഷ ലഭിച്ചതിലൂടെ താൻ പറഞ്ഞതെല്ലാം സത്യമാണെന്നു തെളിയുകയാണ്. കേസ് ബംഗളുരുവിൽ നടന്നതു കൊണ്ടാണ് ശിക്ഷ വന്നതെന്നും സരിത പറഞ്ഞു.
പുതിയ സർക്കാരിൽ തനിക്ക് വിശ്വാസമുണ്ടെന്നു പറഞ്ഞ സരിത ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാന്ദനുമായി കൂടിക്കാഴ്ച നടത്തി. കവടിയാർ ഹൗസിലെത്തിയാണ് സരിത വിഎസിനെ കണ്ടത്.
വ്യവസായി എംകെ കുരുവിളയിൽ നിന്ന് പണം തട്ടിയ കേസിലാണ് ബംഗളൂരു സിറ്റി അഡിഷണൽ സിവിൽ ആൻഡ് സെഷൻസ് കോടതി ഉമ്മന്‍ചാണ്ടിക്ക് പിഴശിക്ഷ വിധിച്ചത്. 1.6 കോടി രൂപ പരാതിക്കാരന് തിരിച്ചുനൽകണമെന്നാണ് കോടതി ഉത്തരവ്.
ആറു പ്രതികളാണ് കേസിൽ ആകെയുള്ളത്. ഉമ്മന്‍ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.