സോളാര്‍ കേസ്: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നോട്ടീസ്

ശനി, 24 മെയ് 2014 (10:23 IST)
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ നോട്ടീസ് അയച്ചു. സോളാര്‍ ഇടപാടുകളെക്കുറിച്ച് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനാണ് അന്വേഷിക്കുന്നത്. 
 
നിയമസഭയ്ക്ക് അകത്തും പുറത്തും സോളാര്‍ ഇടപാടുകളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തങ്ങളുടെ നിലപാട് വിശദീകരിക്കാനുള്ള അവസരം കമ്മീഷന്‍ നല്‍കുന്നത്. 
 
കമ്മീഷന്റെ നോട്ടീസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രേഖാമൂലം മറുപടി നല്‍കാം. എം.എല്‍.എ.മാര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കമ്മീഷന്‍ നടപടികളില്‍ കക്ഷിചേരാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം നല്‍കിക്കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂണ്‍ രണ്ടാം വാരം വരെയാണ് സമയം നല്‍കിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക