ആശുപത്രിയില്‍ കുഞ്ഞിനൊപ്പം കിടന്ന പിതാവിന് പാമ്പ് കടിയേറ്റു

ചൊവ്വ, 12 ജൂലൈ 2016 (16:59 IST)
കേവലം അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം ആശുപത്രിയില്‍ കിടന്ന പിതാവിനെ പാമ്പു കടിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാണു കഴിഞ്ഞ ദിവസം സംഭവം നടന്നത്.
 
പട്ടണക്കാട് പഞ്ചായത്ത് പതിനാലാം വാര്‍ഡ് വെട്ടയ്ക്കല്‍ പൊള്ളയില്‍ സെബാസ്റ്റ്യന്‍ എന്ന 32 കാരനാണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിക്ക് പാമ്പു കടിയേറ്റത്. തുടര്‍ന്ന് സെബാസ്റ്റ്യനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   
 
സെബാസ്റ്റ്യന്‍റെ ഭാര്യയെ പ്രസവിക്കാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പേവാര്‍ഡില്‍ മൂത്ത കുട്ടിക്ക് കൂട്ടുകിടന്നപ്പോഴാണ് തറയില്‍ വിരിവച്ചു കിടന്ന സെബാസ്റ്റ്യനു പാമ്പുകടിയേറ്റത്.  കടിച്ച അണലിയെ സമീപത്തെ മുറിയിലുണ്ടായിരുന്നവര്‍ അടിച്ചു കൊന്നു. വാതിലിന്‍റെ വിടവിലൂടെയാവാം പാമ്പ് അകത്തു കടന്നതെന്നാണു കരുതുന്നത്.  

വെബ്ദുനിയ വായിക്കുക