മിഠായിത്തെരുവിലെ തീപിടുത്തം സംബന്ധിച്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി വ്യാപാരികള്‍. മിഠായിത്തെരുവിലെ തീപിടുത്തത്തിന് കാരണം ഇന്‍വര്‍ട്ടറില്‍ നിന്ന് തീ പടര്‍ന്നതായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ കണ്ടെത്തല്‍ തള്ളി വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ തന്നെയാണ് രംഗത്തെത്തിരിക്കുന്നത്.
കഴിഞ്ഞദിവസം, മിഠായിത്തെരുവില്‍ അവസാനമായുണ്ടായ തീ പിടുത്തവുമായി ബന്ധപ്പെട്ട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അപകട കാരണം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍കരുതല്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റിപ്പോര്‍ട്ട് കോഴിക്കോട് ജില്ല കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. മിഠായിത്തെരുവിലെ കാലങ്ങള്‍ പഴക്കമുള്ള വൈദ്യുതീകരണം പരിഷ്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.