മിഠായിത്തെരുവിലെ തിപിടുത്തം ഇന്‍വെര്‍ട്ടറില്‍ നിന്ന് തീ പടര്‍ന്ന്

തിങ്കള്‍, 22 ജൂണ്‍ 2015 (19:06 IST)
മിഠായിത്തെരുവിലെ തീപിടുത്തം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്‍വെര്‍ട്ടറില്‍ നിന്ന് തീ പടര്‍ന്നാണ് തീ പിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മിഠായിത്തെരുവില്‍ അവസാനം ഉണ്ടായ തീപിടുത്തത്തിന്റെ റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്.
 
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അപകട കാരണം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍കരുതല്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
റിപ്പോര്‍ട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. മിഠായിത്തെരുവിലെ കാലങ്ങള്‍ പഴക്കമുള്ള വൈദ്യുതീകരണം പരിഷ്കരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

വെബ്ദുനിയ വായിക്കുക