വാഹനപരിശോധനയ്‌ക്കിടെ യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയ എസ് ഐയെ സ്ഥലം മാറ്റി
കൊല്ലം പുനലൂരില്‍ വാഹനപരിശോധനയ്‌ക്കിടെ യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയ അഡീഷണല്‍ എസ്.ഐ കെ. ബാബുവിനെ സ്‌ഥലം മാറ്റി. അഡീഷണല്‍ എസ് ഐ കെ ബാബുവിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഡിജിപി നടപടി വിശദീകരിച്ചത്.
പുനലൂരില്‍ വാഹനപരിശോധനയ്ക്കിടെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ യാത്രക്കാരനെ സിപ്പ് ഉരിക്കാണിച്ചു എന്നതാണ് എഎസ്‌ഐക്കെതിരേയുള്ള ആരോപണം. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ പുനലൂര്‍ എഎസ്‌പി അനേ്വഷണം നടത്തിയിരിന്നു.