മോഹന്‍ലാല്‍ ‘ശുഭയാത്ര’യുടെ ഗുഡ് വില്‍ അംബാസഡര്‍
കേരളത്തിൽ കൂടിവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച ശുഭയാത്ര-2015 പദ്ധതിക്ക് നടന്‍ മോഹന്‍ലാല്‍ ഗുഡ് വിൽ അംബാസഡറാകും.പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
പ്രതിവര്‍ഷം 4000 പേര്‍ വാഹനാപകടങ്ങളില്‍ സംസ്ഥാനത്ത് മരിക്കുകയും 35,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള പോലീസ് ആരംഭിച്ചത്. ഗതാഗത നിയമങ്ങള്‍ ശരിയായി അനുസരിയ്‌ക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.