മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നേരെ ചെരുപ്പേറ്
പള്ളിച്ചലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നേരെ ചെരുപ്പേറ്. പൊതുചടങ്ങിനെത്തിയ മുഖ്യമന്ത്രി തുറന്ന ജീപ്പില്‍ പോകുമ്പോഴാണ്‍ ചെരുപ്പേറുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ധനമന്ത്രി കെ.എം.മാണിയും എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കെ എം മാണിക്ക് കരിങ്കൊടി കാണിക്കാനെത്തിയ സിപിഎം പ്രതിഷേധകര്‍ക്കിടയില്‍ നിന്നാണ് ചെരുപ്പേറുണ്ടായത്.കെ എം മാണി പരിപാടിക്ക് എത്തിയിരുന്നില്ല. ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച നീന്തല്‍ക്കുളത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.
സംഭവസമയത്ത് സ്പീക്കര്‍ എന്‍ ശക്തനും മന്ത്രി എംകെ മുനീറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധകര്‍ കരിങ്കൊടികളും കമ്പുകളും ഇവര്‍ക്കു നേരെ എറിഞ്ഞു. എന്നാല്‍ ചെരുപ്പുകള്‍ മുഖ്യമന്ത്രിയുടെ ദേഹത്ത് കൊണ്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധം ഉണ്ടായ ഉടന്‍ തന്നെ അംഗരക്ഷകരെത്തി സുരക്ഷാവലയം തീര്‍ത്തു. ചെരുപ്പേറിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.