ഷാരോണ്‍ രാജ് വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍

ചൊവ്വ, 1 നവം‌ബര്‍ 2022 (10:13 IST)
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്ക്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ സിന്ധു ശ്രീകുമാറിന്റെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിക്കല്‍ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. 
 
അതേസമയം, ഗ്രീഷ്മയ്‌ക്കെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ വെച്ച് ശുചിമുറിയിലെ അണുനാശിനി കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഈ സംഭവത്തിലാണ് പുതിയ കേസ്. ആത്മഹത്യാശ്രമം എന്ന വകുപ്പ് ചുമത്തിയാണ് ഗ്രീഷ്മയ്‌ക്കെതിരെ നെടുമങ്ങാട് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുരക്ഷാ വീഴ്ച വരുത്തിയതിനു നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിത പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. 
 
അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. അണുനാശിനി കുടിച്ചതിനു പിന്നാലെ ഗ്രീഷ്മ ഛര്‍ദിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ച് വയറ് കഴുകിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍