പഠിപ്പ് മുടക്ക് സമരത്തില്‍ തീരുമാനമായിട്ടില്ല: എസ്എഫ്ഐ
സംഘടനാ തലത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമെ പഠിപ്പുമുടക്ക് സമരത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയെടുക്കുകയുള്ളുവെന്ന് സംസ്ഥാന സെക്രട്ടറി ടിപി ബിനീഷ്. അതിനാല്‍ പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് വി ശിവദാസന്‍ വ്യക്തമാക്കിയിരുന്നു. പഠിക്കാനാണ്, പഠിപ്പ് മുടക്കാനല്ല സമരമെന്നും അതിനാല്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഈ രീതി അവസാനിപ്പിക്കണമെന്നുമായിരുന്നു വി ശിവദാസന്‍ പറഞ്ഞത്.
പഠിപ്പു മുടക്ക് സമരം കാലാഹരണപ്പെട്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു.