രാവിലെ പേരാമ്പ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ 27-മൈലില്‍ വെച്ച് മോഹനന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബസ് റോഡരുകില്‍ പാര്‍ക്ക് ചെയ്തശേഷം സീറ്റിലേക്ക് കുഴഞ്ഞുവീണ ഡ്രൈവറെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.