സെൻകുമാര്‍ ഡിജിപി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല: പിണറായി വിജയൻ

ബുധന്‍, 8 മാര്‍ച്ച് 2017 (12:29 IST)
ടി പി സെൻകുമാര്‍ ഡിജിപി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ വധക്കേസിലെ വീഴ്ചയാണ് സെൻകുമാറിന് ഡിജിപി സ്ഥാനത്തുനിന്നു മാറ്റാന്‍ കാരണമെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി.
 
പൊലീസ് മേധാവി സ്ഥാനത്തുനിന്നു സെൻകുമാറിനെ മാറ്റിയതിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി  വിമർശിച്ചിരുന്നു. വ്യക്തി താൽപര്യങ്ങൾ പരിഗണിച്ചാണ്  സർക്കാർ നടപടിയെടുത്തതെന്നായിരുന്നു സുപ്രീം കോടതി വിലയിരുത്തിയത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലല്ല സർക്കാർ നടപടിയെടുക്കേണ്ടതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. 
 
അതേസമയം, സെൻകുമാർ ബിജെപി ചായ്‍വു കാട്ടുകയാണെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ‌ നേരത്തെയും നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നു. ഡിജിപി സ്ഥാനത്തിനു യോജിക്കുന്ന രീതിയിലല്ല ടി.പി. സെൻകുമാറിന്റെ പ്രവർത്തനമെന്നായിരുന്നു പിണറായിയുടെ പരാമർശം. 

വെബ്ദുനിയ വായിക്കുക