തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ അഴിമതിക്കെതിരെ വിധിയെഴുതുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. അഴിമതിയെ ഉന്മൂലനം ചെയ്യുന്നതിനായി ഇടതു മുന്നണി സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിന്റെ പ്രചരണങ്ങള്‍ക്കായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറയുകയായിരുന്നു.
ഒരു മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും യു ഡി എഫിന്റെ ജന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്‍കുക ജനങ്ങള്‍ തന്നെയായിരിക്കും. അഴിമതി തുടച്ച് നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ യെച്ചൂരിയെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സി പി എം ജില്ലാ സെക്രട്ടറി പി രാജീവ് അടക്കമുള്ള നേതാക്കള്‍ കാത്തു നിന്നു.
തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ മൂന്ന് യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. പറവൂര്‍, ചെറായി, വൈറ്റില എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുക.