പത്തുവയസുകാരിയായ ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിമുക്തഭടനായ നരുവാമൂട് അരുവാക്കോട് നിറമണ്‍കുഴി സ്വഡേശി ശ്രീകണ്ഠന്‍ നായര്‍ എന്ന 55 കാരനാണു പിടിയിലായത്.
പീഡനത്തിനിരയായ കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം നടത്തിയ പരിശോധനയിലാണു പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ കൌണ്‍സിലിംഗിനു വിധേയമാക്കി.
കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം നരുവാമൂട് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുകയും ആണുണ്ടായത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.