തദ്ദേശ തിരെഞ്ഞെടുപ്പുകളെ തുടര്‍ന്ന് ഡിസംബര്‍ 15നാണ് ഇത്തവണ ക്രിസ്മസ് പരീക്ഷകള്‍ ആരംഭിക്കുന്നത്. പരീക്ഷകള്‍ 23ന് അവസാനിച്ച് ഡിസംബര്‍ 24നാണ് സ്‌കൂള്‍ അടയ്ക്കുന്നത്. ഇതോടെ ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ വിദ്യാര്‍ഥികള്‍ക്ക് അവധി ലഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇത്തവണ തദ്ദേശ തിരെഞ്ഞെടുപ്പ് വന്നതോടെ ഡിസംബറില്‍ പല ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് അവധിയായിരുന്നു. ഇതിന് പുറമെയാണ് വെക്കേഷനില്‍ ഒരു ദിവസം അധികം ലഭിച്ചത്. ജനുവരി 5ന് മാത്രമെ സ്‌കൂള്‍ തുറക്കു എന്നതിനാല്‍ ക്രിസ്മസും ന്യൂ ഇയറും ഇത്തവണ ആഘോഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാവും.