സരിതയുടെ ശിക്ഷ സ്‌റ്റേ ചെയ്തു

വ്യാഴം, 16 ജൂലൈ 2015 (13:33 IST)
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടയാറന്മുള സ്വദേശി ബാബു രാജില്‍ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സരിത എസ് നായരുടെ ശിക്ഷ പത്തനംതിട്ട ജില്ലാ കോടതി സ്‌റ്റേ ചെയ്തു. 45 ലക്ഷം രൂപ പിഴ തുക 2 ആഴ്ചയ്ക്കകം കെട്ടി വെക്കണമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം കേസില്‍ സരിത നല്‍കിയ അപ്പീലിന്‍ മേല്‍ കോടതി വാദം കേള്‍ക്കും.

വെബ്ദുനിയ വായിക്കുക