അരുവിക്കരയില്‍ തന്നെ പലരും ആയുധമാക്കിയെന്ന് സരിത

ബുധന്‍, 1 ജൂലൈ 2015 (14:37 IST)
അരുവിക്കര തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പലരും ആയുധമാക്കുകയായിരുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായര്‍.

താന്‍ അത് ആഗ്രഹിച്ചതല്ലെന്നും തന്നെ ചിലര്‍ തട്ടിപ്പുകാരിയാക്കി മാറ്റിയെന്നും സരിത പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് രാഷ്ട്രീയക്കാരിയല്ലാത്തതിനാല്‍ പ്രതികരിക്കുന്നില്ലെന്നും സരിത എസ് നായര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത.

വെബ്ദുനിയ വായിക്കുക