ശബരിമല സ്‌ത്രീപ്രവേശനം; കോടതി വിധിയിൽ തലപുകഞ്ഞ് ദേവസ്വം ബോർഡ്, ഇനി ഒരുക്കേണ്ടത് പ്രത്യേക സുരക്ഷ, സൗകര്യങ്ങൾ
കേരളത്തിൽ നിന്നല്ലാതെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് സ്‌ത്രീകൾ ശബരിമലയിലേക്ക് വരുന്നുണ്ടെങ്കിലും അവരെ പൻപയിൽ നിന്ന് തിരിച്ചയയ്‌ക്കുകയാണ് പതിവ്. എന്നാൽ ഇനി ഇത്തരത്തിലുള്ളൊരു തിരിച്ചയയ്‌ക്കൽ സാധുതയല്ല. ശബരിമലയിൽ അയ്യപ്പന്മാരുടെ സീസൺ സമയത്ത് സ്‌ത്രീകൾക്കായി പ്രത്യേക സുരക്ഷയും വേണ്ടിവരും. എന്നാൽ കോടതി വിധിയിൽ സ്‌ത്രീകൾക്കിടയിലും രണ്ട് അഭിപ്രായമാണുള്ളത്.
അതേസമയം, വിധി നിരാശാജനകമാണെന്നും പൗരനെന്ന നിലയില്‍ അംഗീകരിക്കുന്നുവെന്നുമാണ് തന്ത്രി കണ്ഠര് രാജീവരുടെ പ്രതികരണം. ദേവസ്വം ബോർഡും ഒറ്റക്കെട്ടായി വിധിയെ എതിർക്കുന്നു. വിശ്വാസികളുടെ താൽപര്യം കോടതി കണക്കിലെടുത്തില്ലെന്നാണ് പന്തളം രാജകുടുംബത്തിന്റെ നിലപാട്. അപ്പീല്‍ സാധ്യത പരിശോധിക്കുമെന്നും അവർ പറഞ്ഞു.